മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യും മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ അ​രു​ണ്‍ ഷൂ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, December 8, 2019

മും​ബൈ: മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യും മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ അ​രു​ണ്‍ ഷൂ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഷൂ​രി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന പൂ​നെ​യി​ലെ റ​ഊ​ബി ഹാ​ള്‍ ക്ലി​നി​ക് ആ​ശു​പ​ത്രി​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തി​യ​ത്. ന​ട​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ 78കാ​ര​നാ​യ ഷൂ​രി​യെ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​രു​ണ്‍ ഷൂ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി​യെ​ന്നും ട്വി​റ്റ​റി​ല്‍ കു​റി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഷൂ​രി എ​ത്ര​യും വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

×