പശ്ചിമ ബംഗാള്‍: പ്രധാനമന്ത്രിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി നരേന്ദ്ര മോദിയുടെ ഭാര്യ യശോദബെന്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യശോദബെന്‍ ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തിലെത്തിയത്.
/sathyam/media/post_attachments/9UohChleT6W0QT6zuTrS.jpg)
ദന്‍ബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യശോദബെന്‍. ഇതിനിടയിലാണ് 500 വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിലെത്തി ഇവര്‍ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകള്‍ നടത്തിയത്.
പൂജകള്‍ക്കായി 201 രൂപയാണ് യശോദ ബെന്‍ നല്‍കിയത്. ശിവ പ്രതിമയിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം 101 രൂപ ദക്ഷിണയും അവര്‍ നല്‍കി.