ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ (ഫോളോവേഴ്‌സ്) എണ്ണം ആറു കോടി കടന്നു. 2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മോദി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നത്. 2019 സെപ്റ്റംബറിൽ അഞ്ച് കോടിയായിരുന്നു ഫോളോവേഴ്‌സിന്റെ എണ്ണം.
ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മോദി 15-ാ സ്ഥാനത്താണ്. ലോകത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ലോക നേതാക്കളില്‍ മോദി മൂന്നാം സ്ഥാനത്താണുള്ളത്. പട്ടികയില്‍ മോദിക്കു മുന്നിലുള്ളത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണ്.
12 കോടിയിലധികം പേരാണ് ഒബാമയെ ട്വിറ്ററില്‍ പിന്തുടരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് 8.3 കോടി ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്തുള്ളത്. മോദി 2,354 അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നുണ്ട്. ട്രംപ് 46 അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്റർ അക്കൗണ്ടിനെ 3.7 കോടി പേർ ഫോളോ ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 4.5 കോടിയിലധികം ഫോളോവേഴ്‌സും ഉണ്ട്. രാഹുൽ ഗാന്ധിക്ക് 1.5 കോടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്. രാഹുല്‍ ഗാന്ധി 267 അക്കൗണ്ടുകൾ മാത്രമാണ് ഫോളോ ചെയ്യുന്നത്.