Advertisment

'മെയ്ഡ് ഇന്‍ ഇന്ത്യ' ആപ്പുകള്‍ പ്രോത്സാഹിപ്പിക്കണം; ആത്മനിര്‍ഭര്‍ ഭാരത് ഇന്നൊവേഷന്‍ ചലഞ്ചുമായി പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി; 59 ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ 'മെയ്ഡ് ഇന്‍ ഇന്ത്യ' ആപ്പുകളുടെ വികസനത്തിന് 'ആത്മനിര്‍ഭര്‍ ഭാരത് ഇന്നൊവേഷന്‍ ചലഞ്ച്' പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലുള്ള ആപ്പുകളുടെ പ്രചാരണവും പുതിയ ആപ്പുകളുടെ വികാസവുമാണ് ഈ പുതിയ ചലഞ്ചിന്റെ ലക്ഷ്യം.

കമ്പ്യൂട്ടർ- മൊബൈൽ ആപ്ലിക്കേഷനുകളുടെ നിർമ്മാണത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്നും അതിനുതകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും സാങ്കേതിക- സ്റ്റാർട്ടപ്പ് സമൂഹത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ പഠനം, ഗെയിമുകള്‍, ബിസിനസ്സ് ആപ്പുകള്‍, വിനോദം, ഓഫീസ് ഉപയോഗം എന്നിവയ്ക്കും പദ്ധതി ഊന്നല്‍ നല്‍കുന്നു. നമ്മുടെ സ്റ്റാര്‍ട്ടപ്പ്- സാങ്കേതിക മേഖലയ്ക്ക് മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്നും സ്വദേശി ആപ്പുകളുടെ വികാസവും പുരോഗതിയും സാദ്ധ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment