പ്രധാനമന്ത്രി നരേന്ദ്രമോദി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി

New Update

publive-image

പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ശ്രീലങ്കയിലെ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഞായറാഴ്ച വൈകീട്ടോടെ തിരുപ്പതിയിലെത്തിയത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, ഗവർണർ ഇ.എസ്.എൽ നരസിംഹൻ, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

Advertisment

https://twitter.com/narendramodi

തുടർന്ന് തിരുപ്പതിയിൽ ബിജെപിയുടെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച ശേഷമാണ് പ്രധാനമന്ത്രി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനത്തിനെത്തിയിരുന്നു.

Advertisment