New Update
ഡല്‍ഹി : അമേരിക്കൻ സന്ദര്‍ശനത്തിന് യാത്രതിരിക്കുന്ന പ്രധനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാന്‍റെ അനുവാദം തേടി ഇന്ത്യ. 21നാണ് അമേരിക്കൻ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.
യാത്രാനുമതിക്ക് ആയി ഔദ്യോഗികമായി ഇന്ത്യ പാകിസ്ഥാനുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.
നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ യാത്രക്ക് നേരത്തെ അനുമതി തേടിയിരുന്നെങ്കിലും പാകിസ്ഥാൻ നിഷേധിച്ചിരുന്നു