Advertisment

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച് ഉടന്‍ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച് ഉടന്‍ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ പ്രധാനമന്ത്രി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവര്‍ത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗ്രാമീണ മേഖലയില്‍ കോവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. കാബിനറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.

Advertisment