കൊവിഡ് പോരാട്ടത്തില്‍ വാക്‌സിനേഷന്‍ പ്രധാന ആയുധം; ആളുകള്‍ പരിഭ്രാന്തരാകാതിരിക്കുന്നത് പരമപ്രധാനമെന്ന് പ്രധാനമന്ത്രി; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 19, 2021

ന്യൂഡല്‍ഹി: കൊവിഡ് പോരാട്ടത്തില്‍ പ്രധാന ആയുധം വാക്‌സിനേഷനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുഷ്‌കരമായ സമയങ്ങളില്‍ ആളുകള്‍ പരിഭ്രാന്തിക്ക് ഇരയാകാതിരിക്കുന്നത് വളരെ പ്രധാനമാണെന്ന് മോദി പറഞ്ഞു.

രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. യോഗത്തില്‍ ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അടക്കമുള്ളവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൊവിഡ് മഹാമാരി സമയത്ത് രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള അഭ്യൂഹങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കണമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

×