കോവിഡ് ‑19 രോഗികളിൽ രണ്ടാംഘട്ട മരുന്ന് പരീക്ഷണം നടത്താൻ കൊച്ചി ആസ്ഥാനമായ ഇന്ത്യയിലെ പ്രമുഖ മരുന്ന് ഗവേഷണ കമ്പനിയായ പിഎൻബി വെസ്‌പെർ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

കൊച്ചി:കോവിഡ് ‑19 രോഗികളിൽ രണ്ടാംഘട്ട മരുന്ന് പരീക്ഷണം നടത്താൻ കൊച്ചി ആസ്ഥാനമായ ഇന്ത്യയിലെ പ്രമുഖ മരുന്ന് ഗവേഷണ കമ്പനിയായ പിഎൻബി വെസ്‌പെർ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി.

Advertisment

publive-image

പൂനെ ബിഎംജെ മെഡിക്കൽ കോളജിൽ ഓക്‌സിജൻ സഹായത്തോടെ കഴിയുന്ന 40 കോവിഡ് രോഗികളിൽ പിഎൻബി‑001 ( GPP-Baladol® ) പരീക്ഷിക്കും. 60 ദിവസത്തിനകം പരീക്ഷണം പൂർത്തിയാക്കും.

ലോകത്ത് തന്നെ കോവിഡ് രോഗികളിൽ വാക്സിനേഷൻ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പിഎൻബി വെസ്‌പെർ ലൈഫ് സയൻസ് അവകാശപ്പെട്ടു.

ആഗോളതലത്തിൽ കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡെക്‌സമേതസോൺ (DEXAMETHASONE) എന്ന മരുന്നുമായി പിഎൻബി‑001 പരീക്ഷണ ഫലം താരതമ്യം ചെയ്യും.

രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കൽ കോളജുകളിലായി ഏകദേശം 350 കോവിഡ് രോഗികളിൽ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. യുഎസ്, യൂറോപ്പ് തുടങ്ങി ആഗോള തലത്തിൽ പേറ്റന്റും ബൗദ്ധിക സ്വത്തവകാശവും കമ്പനി ഉറപ്പാക്കിയിയിട്ടുണ്ട്.

ഒന്നാം ഘട്ട പരീക്ഷണത്തിൽ മനുഷ്യരിൽ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഎൻബി‑001 (GPP-Baladol®) രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് തയാറെടുക്കുന്നത്.

വിവിധ കാലയളവുകളിലായി ലോ, മീഡിയം, ഹൈ ഡോസ് മരുന്ന് 74 പൂർണ ആരോഗ്യമുള്ളവരിലാണ് പരീക്ഷിച്ചത്. പൈറെക്സിയ പഠനങ്ങളിൽ ആസ്പിരിനേക്കാൾ ഇരുപത് മടങ്ങ് ശക്തിയേറിയതാണ് പിഎൻബി‑001 എന്ന് തെളിയിക്കപ്പെട്ടതാണ്.

publive-image

യുഎസ് എഫ് ഡി എ മരുന്നിൽ താത്പര്യം പ്രകടിപ്പിക്കുകയും തുടർന്ന് അവരുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് രണ്ടാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചത്.

കോവിഡ് 19 മരുന്ന് പരീക്ഷണങ്ങളുടെ ഭാഗമാകാൻ യുകെ സർക്കാരുമായുള്ള ചർച്ചകൾ പിഎൻബി ആരംഭിച്ചുകഴിഞ്ഞു. ഡോ. എറിക് ലാറ്റ്മാന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് യുകെയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ആന്റി പൈററ്റിക് ആൻഡ് പെയിൻ പഠനങ്ങളിൽ ആസ്പിരിനേക്കാൾ ഇരുപത് മടങ്ങ് ഫലപ്രദമാണ് പിഎൻബി‑001 എന്നും ശ്വാസ തടസത്തിനും ശാസകോശ ഉത്തേജനത്തിനും ഏറെ ഫലപ്രദമാണിതെന്നും ഡോ. എറിക് ലാറ്റ്മാൻ പറഞ്ഞു. ഡെങ്കി വൈറസ് പഠനത്തിലും പിഎൻബി‑001 മികച്ച ഫലമാണ് നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോവിഡ് ‑19 നെതിരായ പോരാട്ടത്തിൽ നിർണായക മുഹൂർത്തമാണിതെന്ന് പി എൻബിവെസ്‌പെർ ലൈഫ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പിഎൻ ബല്‍റാം അഭിപ്രായപ്പെട്ടു.

പനി, ശരീര വേദന, താപ നില എന്നിവ കുറയ്ക്കുന്നതിന് ഏറെ ഫലപ്രദമാണ് പിഎൻബി‑001 എന്ന് പ്രീ ക്ലിനിക്കൽ പഠനങ്ങളിൽ തന്നെ വ്യക്തമായിരുന്നതായി അദ്ദേഹം പറഞ്ഞു.

സ്മാൾ സെൽ ലങ്ങ് ക്യാൻസർ, സെനോഗ്രാഫ്റ്റ്, അലോഗ്രാഫ്റ്റ് പഠനങ്ങളിലും പിഎൻബി‑001 മികച്ച ഫലം നൽകി. കോവിഡ് രോഗികളിൽ മികച്ച ഫലം ലഭിച്ചാൽ കോവിഡ് 19 ചികിത്സക്കായുള്ള ലോകത്തെതന്നെ ആദ്യ മരുന്നായിരിക്കും പിഎൻബി‑001 എന്ന് പിഎൻ ബൽറാം പറഞ്ഞു. മുൻ മന്ത്രി സിഎൻ ബാലകൃഷ്ണന്റെ മരുമകനുമാണ് പിഎൻ ബൽറാം

വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കായുള്ള ആറോളം മരുന്നുകൾ പരീക്ഷണ ഘട്ടത്തിലാണ്. കഠിന വേദന, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്ന് രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ഈ മാസം അവസാനത്തോടെ പരീക്ഷണം പൂർത്തിയാകും.

പാൻക്രിയാറ്റിക്, കോളൻ ക്യാൻസറുകൾക്കുള്ള പിഎൻബി‑028 മരുന്ന് അടുത്ത വർഷം മാർച്ചിന് മുൻപ് പരീക്ഷണങ്ങൾ പൂർത്തിയാക്കും. പിഎൻബി-081, ബ്രെയിൻ, ബ്രെസ്റ്റ് ക്യാൻസറുകൾക്കായുള്ള പിഎൻബി‑291, ഗ്യാസ്ട്രിക് ക്യാൻസർ, സെൽ ലങ്ങ് ക്യാൻസർ എന്നീ രോഗങ്ങൾക്കുള്ള പി എൻ ബി ‑102 എന്നീ മരുന്നുകളും പരീക്ഷണ ഘട്ടത്തിലാണ്.

covid 19 research
Advertisment