ഭോപ്പാൽ: കരടികളെ വേട്ടയാടിക്കൊന്ന് അവയുടെ വൃഷണം ഭക്ഷണമാക്കുന്ന വേട്ടക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ യെര്‍ലെൻ എന്നയാളാണ് പിടിയിലായത്. കുപ്രസിദ്ധ വേട്ടക്കാരനായ യർലെൻ ആറ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പൊലീസ് പിടിയിലാകുന്നത്.
/sathyam/media/post_attachments/qisKHxBZTXIXsXqmSvln.jpg)
കരടികളെ കൊന്ന് അവയുടെ വൃഷണം ഭക്ഷണമാക്കുന്ന വിചിത്ര രീതിയുടെ പേരിലാണ് യെർലെൻ അറിയപ്പെടുന്നത്. ലൈംഗിക ഉത്തേജനം കൂട്ടാൻ കരടികളുടെ വൃഷണങ്ങൾ നല്ലതാണെന്ന് പൊതു വിശ്വാസം ഇവിടെ ഗോത്രവർഗ്ഗക്കാർക്കിടയിലുണ്ട്.
ഇതാണ് യെർലെന്റെ വിചിത്ര രീതിക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. ആറ് വർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ജസ്റത്, യെർലെൻ, ലുസാലെൻ തുടങ്ങി വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായ കടുവാ വേട്ടക്കാരനെ വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേന വലയിലാക്കിയത്