പോക്കോ എം3 ഇന്ത്യന്‍ വിപണിയില്‍

ടെക് ഡസ്ക്
Tuesday, February 23, 2021

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ പോക്കോയുടെ ഏറ്റവും പുതിയ വേരിയന്റ് എം3 ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നു. ഫ്‌ലിപ്കാര്‍ട്ടില്‍ ഇത് വില്‍പ്പനയ്ക്ക്
ലഭ്യമാണ്. പ്രീമിയം നിലവാരത്തിലെത്തുന്ന ബജറ്റ് ഫോണ്‍ എന്നാണ് പോക്കോ അറിയപ്പെടുന്നത്.

ഇത് 6ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളില്‍
എത്തുന്നു. യഥാക്രമം ഈ സ്മാര്‍ട്ട്‌ഫോണ്‍ 10,999 രൂപ, 11,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക്
എത്തിയിരിക്കുന്നത്. പവര്‍ ബ്ലാക്ക്, കൂള്‍ ബ്ലൂ, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍  ലഭ്യമാകും.

ഷവോമിയില്‍ നിന്നും സ്വതന്ത്രമായി 10 മാസത്തിനുള്ളില്‍ സ്വന്തം വിപണി ഉറപ്പിക്കുന്ന
കമ്പനിയായി പോക്കാ മാറി. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണാണ്
തങ്ങളെന്നു, പോക്കോ ഇന്ത്യയുടെ കണ്‍ട്രി ഡയറക്ടര്‍ അനുജ് ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു. ‘പോക്കോ എം 3 ന്റെ ലോഞ്ച് ബ്രാന്‍ഡിനെ കൂടുതല്‍ ഉയര്‍ത്താനുള്ള ഞങ്ങളുടെ ശ്രമമാണ്, അത് മികച്ച സാങ്കേതികവിദ്യയും മികച്ച ഇന്‍ക്ലാസ് ലുക്കുകളും വാഗ്ദാനം ചെയ്യുന്നു,’ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

48 എംപി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്, 2 എംപി മാക്രോ
ക്യാമറയും ഡെപ്ത് സെന്‍സറും പിന്തുണയ്ക്കുന്നു. മൂവി ഫ്രെയിം, ടൈംലാപ്‌സ്, നൈറ്റ് മോഡ് തുടങ്ങി ഒന്നിലധികം ക്രിയേറ്റീവ് മോഡുകള്‍ ഇതിലുണ്ട്.

×