അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ 13കാരിയെ പീഡിപ്പിച്ചു, ശേഷം സൗദിയിലേക്ക് കടന്നു ; കൊല്ലം ഓച്ചിറ സ്വദേശിയെ ഇന്റര്‍പോള്‍ പിടികൂടി

ന്യൂസ് ബ്യൂറോ, കൊല്ലം
Wednesday, July 17, 2019

റിയാദ് : അവധിക്കു നാട്ടില്‍ വന്നപ്പോള്‍ 13-കാരിയെ പീഡിപ്പിച്ച് സൗദിയിലേയ്ക്ക് കടന്ന പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) ആണ് കഴിഞ്ഞ ദിവസം ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടിയത്.

കൊല്ലം സിറ്റി പോലീസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയും സൗദി അറേബ്യയും കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ന് പുലര്‍ച്ചെ 1.30-ഓടെയാണ് പോലീസ് സംഘം പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഒന്നര വര്‍ഷമായി നടത്തിവന്ന ശ്രമങ്ങള്‍ വിജയിക്കാതായതോടെ കേരളാ പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് റിയാദില്‍ നിന്ന് പിടികൂടിയ പ്രതിയെ അല്‍ഹൈര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുകയായിരുന്നു്. ഇതാാദ്യമായാണ് പോക്‌സോ കേസില്‍ അറസ്റ്റും കൈമാറ്റവും നടക്കുന്നത്.

×