New Update
മലപ്പുറം: മഞ്ചേരിയില്‍ പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
Advertisment
എടവണ്ണ ചാത്തലൂര്‍ സ്വദേശി ആലിക്കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിലാണ് കഴിഞ്ഞ മാസം ആലിക്കുട്ടി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.