പത്തനംതിട്ടയിൽ മദ്രസ അധ്യാപകൻ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Saturday, January 25, 2020

പത്തനംതിട്ട: മദ്രസ അധ്യാപകൻ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.

സ്കൂളിലെ സഹപാഠികളോടാണ് പീഡനവിവരം കുട്ടി ആദ്യം വെളിപ്പെടുത്തിയത്. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

×