Advertisment

പൊടിയന്‍റെ മരണം ഭക്ഷണവും വെള്ളവും ലഭിക്കാതെ; ആന്തരികാവയവങ്ങള്‍ ചുരുങ്ങി, ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്‍റെ ലക്ഷണങ്ങളില്ല; മകൻ ഭക്ഷണവും പരിചരണവും കൊടുക്കാതെ പട്ടിണിക്കിട്ട ദമ്പതികളില്‍ 80കാരന്റെ മരണം പട്ടിണി കിടന്നത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്; ഇത്തിരി കഞ്ഞിവെള്ളമെങ്കിലും കിട്ടുമോയെന്ന് ദയനീയമായി യാചിച്ച് അമ്മ

New Update

മുണ്ടക്കയം: ഭക്ഷണവും പരിചരണവും കിട്ടാതെ അവശരായ ദമ്പതികളിൽ ഭർത്താവ് മരിച്ചു. വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ (80) ആണു മരിച്ചത്. പൊടിയനും ഭാര്യ അമ്മിണിയും (76) മകൻ റെജിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പലപ്പോഴും ഇവർക്ക് ഭക്ഷണം കിട്ടിയിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ആരും അകത്തു കടക്കാതിരിക്കാൻ ഇവരുടെ മുറിക്കുമുൻപിൽ നായയെ കെട്ടിയിട്ടിരുന്നു.

Advertisment

publive-image

എണ്‍പത് വയസുകാരന്‍ പൊടിയന്‍റെ മരണം ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയെന്ന് സൂചന നല്‍കി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്‍റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു.

ഏറെ ദിവസം പൊടിയന്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ എല്ലാം ചുരുങ്ങിയ നിയലാണ്. ഇത് ഭക്ഷണം കഴിക്കാത്തതിനാലാണോ എന്ന് സ്ഥിരീകരിക്കാനാണ് രാസപരിശോധന നടത്തുന്നത്. പൊടിയന് ഭക്ഷണം കഴിക്കാവുന്ന അവസ്ഥിയിലായിരുന്നോ എന്നും ഇതിലൂടെ വ്യക്തമാകും.

ചൊവ്വാഴ്ചയാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇളയ മകന്‍ റെജിയോടൊപ്പമാണ് വൃദ്ധമാതാപിതാക്കള്‍ താമസിച്ചിരുന്നത്.

ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പൊടിയന്‍ മരിച്ചു. അവശനിലയിലായ അമ്മിണി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മകന്‍ റെജി മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

mundakkayam
Advertisment