കാണാക്കുയിൽ

Tuesday, May 4, 2021

കാണാമറയത്തിരുന്നു പാടും
പ്രിയമുള്ള പൂങ്കുയിൽ പാട്ടുകാരാ
ഇന്നും കൊതിക്കുന്നു നിൻ സ്വരം ഞാൻ
കർണ്ണപുടങ്ങൾക്ക് തേൻ പകരാൻ

കാണക്കുയിലാണു ഇന്ന് നീയെങ്കിലും
കാണുന്നു നിന്നെഞാൻ കൺ മുന്നിലും
അകലത്തിരുന്നു നീ പാടുമ്പോഴും
അരികത്തുതന്നെ ഞാൻ കേൾപ്പതെന്നും

അഴലിന്റെ തേങ്ങലാൽ നേർത്തുപോം എൻ നാദം,

പുതുനിലാവൊളി ചിന്നി പുഞ്ചിരിപ്പൂ
സുന്ദരമാം നിന്റെ സംഗീത ധാരയിൽ
ആകെ തളിർത്തു പോയെൻഹൃദയം

നിലാവിൻ കതിർചിന്നും മാനത്തു നക്ഷത്രം ഒളികണ്ണെറിഞ്ഞു

കളിക്കും പോലെ
അകതാരിലെവിടെയോ മോഹത്തിൻ വീചികൾ,

മഴവില്ലുതീർക്കുന്നു, ചന്തമോടെ

ഈ വിശ്വലോകത്തിൻ അതിരുകൾ തേടി നാം
പാറിപ്പറന്നിടാം ഒരു വേളയിൽ
കാണാമറയത്തെ സുന്ദര സങ്കൽപം
തീർക്കുന്നു മനതാരിൽ സ്വപ്നങ്ങളും

നശ്വരമായ ഈ ജീവിത യാത്രയിൽ
എല്ലാം വെടിയുന്ന വേളയിലും
എന്നുടെ ഉള്ളിലയായ് ഓളങ്ങൾ തീർക്കേ ണം
നിന്നുടെ പാട്ടിൻ സ്വരജതികൾ

ഹൃദയങ്ങൾ ഒന്നാക്കി മൂളുന്ന ഈണങ്ങൾ
മറ്റെന്തിനേക്കാളും വിലമതിക്കും
പാടുക നീയെന്റെ കാണാക്കുയിലേ നീ
പാടുക പാടുക ആർദ്രമായി

രഞ്ജിനി സതീശ്

×