പെറ്റമ്മയുടെ സല്യൂട്ട് ഔദ്യോഗികമായി സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് ജോളി ജോസഫ് സമൂഹ മാധ്യമത്തില്‍ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
കുറിപ്പ് ഇങ്ങനെ
ഇത് വളരെ സാധാരണമായ ഒരു ഫോട്ടോ ആയിരിക്കാം. ഒരു താഴ്ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) ഒരു മുതിർന്ന ഉദ്യോഗസ്ഥനെ (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്) അഭിവാദ്യം ചെയ്യുന്നു....!
പക്ഷേ അതൊരു സാധാരണ ചിത്രമല്ല !ഗുജറാത്ത് പോലീസ് സേനയിലെ വനിതാ ഉദ്യോഗസ്ഥയുടെ പേര് മധുബെൻ റബാരിയെന്നാണ് . അവർ അഭിമാനത്തോടെ സല്യൂട്ട് ചെയ്യുന്ന ഉദ്യോഗസ്ഥൻ ഡിഎസ്പി വിശാൽ റബാരിയാണ്....! വിശാൽ അവരുടെ സ്വന്തം മകനാണ്...!
പോലീസ് സേനയിലെ താഴ്ന്ന ഉദ്യോഗസ്ഥയായ അമ്മയ്ക്ക് തന്റെ മകനെ ഡിഎസ്പിയാക്കാൻ കഴിഞ്ഞത് അവരുടെ വർഷങ്ങളുടെ കഠിനപ്രയത്നവും പ്രതിബദ്ധതയും അർപ്പണബോധമുള്ള മാതൃത്വവുമാണെന്ന് ഊഹിക്കാവുന്നതേയുള്ളു ..!
അമ്മ ജീവിച്ചിരിക്കുന്ന ദൈവമാണെന്ന് തിരിച്ചറിയുന്ന ഡിഎസ്പി വിശാലിനും എന്തൊരു നിമിഷം. പെറ്റമ്മയുടെ സല്യൂട്ട് ഔദ്യോധികമായി സ്വീകരിക്കാൻ സാധിക്കുക, ഭാഗ്യം തന്നെ ...! എന്റെ ഭാരതം പുണ്യം ചെയ്ത ഭൂമിയാണ് .. ! ഒരു ലളിതമായ ചിത്രം എത്ര ശക്തമായ ഒരു കഥ പറയുന്നു , അല്ലെ ?