അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നാലരവയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

ലുധിയാന: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നാലരവയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം വീടിന് പുറത്തെ കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാനാണ് ശ്രമം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭാരം കയറ്റി പോകാവുന്നസൈക്കിള്‍ റിക്ഷയുമായാണ്‌കുട്ടിയെ എടുത്തു കൊണ്ടുപോകാന്‍ ഇയാള്‍ എത്തിയത്.

അമ്മയും കുട്ടിയും ഉറങ്ങിക്കിടക്കുന്ന കട്ടിലിനരികില്‍ ഇയാള്‍ വണ്ടിയുമായെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഇയാള്‍ കുട്ടിയെ എടുത്ത് വണ്ടിയില്‍ വെയ്ക്കുന്നു. എന്നാല്‍ കുട്ടിയെ ഇയാള്‍ എടുത്തയുടന്‍ കുട്ടിയുടെ അമ്മ ഞെട്ടിയുണരുന്നതും കുട്ടിയെ ഇയാളുടെ കൈയില്‍ നിന്ന് പിടിച്ചു വാങ്ങുന്നതും കാണാം.

×