മലപ്പുറം ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി 24 വർഷത്തിന് ശേഷം അറസ്റ്റിൽ; പിടിയിലായത്‌ പി വി അൻവർ എംഎൽഎയുടെ സഹോദരീ പുത്രന്‍

New Update

മലപ്പുറം: മലപ്പുറം ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി 24 വർഷത്തിന് ശേഷം അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ഒതായി സ്വദേശി മാലങ്ങാടൻ ഷഫീഖാണ് അറസ്റ്റിലായത്. പി വി അൻവർ എംഎൽഎയുടെ സഹോദരീ പുത്രനാണ് ഷെഫീഖ്.

Advertisment

publive-image

24 വർഷമായി വിദേശത്ത് ഒളിവിലായിരുന്നു. ഈ കേസില്‍ പി വി അൻവര്‍ എംഎല്‍ എ രണ്ടാം പ്രതിയായിരുന്നെങ്കിലും പിന്നീട് കോടതി ഇദ്ദേഹത്തെ പ്രതിസ്ഥാനത്തുനിന്നും നീക്കിയിരുന്നു. പി വി അൻവറിന്‍റെ മറ്റൊരു സഹോദരീ പുത്രനും കേസിലെ മൂന്നാം പ്രതിയുമായിരുന്ന ഷെരീഫ് നേരത്തെ മഞ്ചേരി കോടതിയില്‍ കീഴടങ്ങിയിരുന്നു.

1995 ഏപ്രിൽ 13 നായിരുന്നു മനാഫ് കൊല്ലപ്പെട്ടത്. എടവണ്ണ ഒതായി അങ്ങാടിയിൽ വച്ച് ഓട്ടോറിക്ഷാ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പിവി അൻവര്‍ അടക്കം 21 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.ഒരു പ്രതി മരിക്കുകയും ചെയ്തതോടെ ഇപ്പോള്‍ കേസില്‍ നാലു പ്രതികളാണ് ഉള്ളത്.

all news murder case pv anwar mla
Advertisment