പ​ശു​വി​നെ വി​റ്റ വ​ക​യി​ലു​ള്ള കാ​ശ് ല​ഭി​ച്ചി​ല്ലെ​ന്ന് പരാതി ; വൃക്ക രോഗിയായ യുവാവിനെ പൊലീസ് തടവില്‍ വെച്ചത് രാവിലെ 11 മുതല്‍ രാത്രി 10 വരെ ; കുടിവെള്ളം പോലും നല്‍കിയില്ല , ഗുളിക കഴിക്കാന്‍ അനുവദിക്കാതെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചു ; തെ​റി വി​ളി​ക്കു​ക​യും മു​ടി കൂ​ട്ടി​പ്പി​ടി​ച്ച് കു​നി​ച്ച് നി​ര്‍​ത്തി പു​റ​ത്ത​ടി​ച്ചു , ഷ​ര്‍​ട്ട് വ​ലി​ച്ചു​കീ​​റി ; സംഭവം വടകരയില്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, January 23, 2020

വ​ട​ക​ര: വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വാ​വി​നെ വ​ട​ക​ര എ​സ്ഐ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. മ​ണി​യൂ​ര്‍ മ​ന്ത​ര​ത്തൂ​ര്‍ മ​വ്വ​യി​ല്‍ താ​ഴ​ക്കു​നി ല​ത്തീ​ഫാ​ണ് (38) എ​സ്ഐ ഷ​റ​ഫു​ദീ​നെ​തി​രെ റൂ​റ​ല്‍ എ​സ്പി​ക്കു പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

എ​സ്ഐ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ല​ത്തീ​ഫി​നെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി 10 വ​രെ ത​ട​ങ്ക​ലി​ല്‍ വെ​ക്കു​ക​യും കു​ടി​വെ​ള്ളം പോ​ലും ന​ല്‍​കാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഗു​ളി​ക ക​ഴി​ക്കാ​ന​നു​വ​ദി​ക്കാ​തെ എ​സ്ഐ മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്തു.

മൊ​ബൈ​ല്‍ ഫോ​ണ്‍ എ​സ്ഐ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പ​ശു​വി​നെ വി​റ്റ വ​ക​യി​ലു​ള്ള കാ​ശ് ല​ഭി​ച്ചി​ല്ലെ​ന്ന വെ​ള്ളൂ​ക്ക​ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ല​ത്തീ​ഫി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. വെ​ള്ളൂ​ക്ക​ര​ക്കാ​ര​നും കു​റു​ന്തോ​ടി സ്വ​ദേ​ശി​യും ത​മ്മി​ലു​ള്ള പ​ശു​ക്ക​ച്ച​വ​ട​ത്തി​ല്‍ ല​ത്തീ​ഫാ​ണ് ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന​ത്.

മ​ര്‍​ദി​ക്ക​രു​തെ​ന്നും വൃ​ക്ക​രോ​ഗി​യാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടും എ​സ്ഐ പി​ന്മാ​റി​യി​ല്ലെ​ന്നു പ​റ​യു​ന്നു. തെ​റി വി​ളി​ക്കു​ക​യും മു​ടി കൂ​ട്ടി​പ്പി​ടി​ച്ച് കു​നി​ച്ച് നി​ര്‍​ത്തി പു​റ​ത്ത​ടി​ക്കു​ക​യും ഷ​ര്‍​ട്ട് വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു. ചൊ​വാ​ഴ്ച രാ​വി​ലെ ഉ​റ​ങ്ങി എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​സ്പി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

×