Advertisment

ലോക്ക് ഡൗണ്‍ ലംഘിച്ച് ബൈക്കുമെടുത്ത് കറങ്ങാനിറങ്ങിയത് നേരെ പൊലീസിന്റെ മുന്നിലേക്ക് ; മേലാല്‍ വീടിനു വെളിയിലിറങ്ങാത്ത വിധത്തിലുള്ള ശിക്ഷ നല്‍കി പൊലീസും ; 25 പേരെ ഫോണ്‍ വിളിച്ച് കൊറോണയാണ് , പുറത്തിറങ്ങരുത് എന്ന് ഉപദേശിക്കാന്‍ നിര്‍ദേശം ; ഫോണ്‍ വിളിച്ച യുവാവ് കൂട്ടുകാരെ എല്ലാം ഉപദേശിച്ചത് ഈ വിധത്തിലും ..; ചിരിപ്പിക്കുന്ന വീഡിയോ...

New Update

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിലവില്‍ വന്നെങ്കിലും ചിലര്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നുണ്ട്. ഇത്തരത്തില്‍ പുറത്തിറങ്ങിയ ഒരാള്‍ക്ക് പോലീസ് നല്‍കിയ ശിക്ഷ രീതിയാണ് ഏവരെയും ചിരിപ്പിക്കുന്നത്. 25 പേരോട് ഫോണ്‍ വിളിച്ച്‌ കൊറോണയാണ് പുറത്തിറങ്ങരുത് എന്ന് ഉപദേശിക്കാന്‍ ആയിരുന്നു പോലീസ് ശിക്ഷ. ഇങ്ങനെ വിളിക്കുന്നതിന് ഇടയില്‍ പലരും പൊട്ടിച്ചിരിക്കുന്നതും കേള്‍ക്കാം.

Advertisment

publive-image

‘കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് കങ്ങരപ്പടി സ്വദേശിയായ യുവാവ് ബൈക്കുമെടുത്ത് കറങ്ങാനിറങ്ങിയത്.തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ബേസില്‍ ജോസ് എന്ന പൊലീസുകാരന്‍ ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകള്‍ക്കകം കണ്ടത് ലക്ഷക്കണക്കിനു പേരാണ്.

കൊച്ചു പയ്യന്‍, തല്ലിയോടിച്ചാലൊന്നും ഈ പ്രായക്കാര്‍ നന്നാവില്ലല്ലോ, കേസെടുത്താല്‍ അവന്റെ ജീവിതം ഒരു വഴിക്കാകും. പാസ്‌പോര്‍ട്ടെടുക്കാനും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാനും കുറച്ച്‌ കഷ്ടപ്പെടും. അതുകൊണ്ടാണു കേസെടുക്കാതിരുന്നത്’ – എന്ന് വിഡിയോ പോസ്റ്റ് ചെയ്ത ബേസില്‍ ജോസ് കുറിച്ചു.

വീഡിയോ കാണാം:

https://www.facebook.com/basil.jose.31/videos/2675271675917276/

covid 19 viral video lock down corona viruse
Advertisment