കേരള സർവകലാശാല മാർക്ക് തട്ടിപ്പ് ; കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്ക് , പൊലീസ് എംഎല്‍എയുടെ തലക്കടിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, November 19, 2019

തിരുവനന്തപുരം : കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്ക്. പൊലീസ് നടത്തിയ ലാത്തിചാർജിൽ എംഎൽഎയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.

മാർച്ചിനു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിനു പിന്നാലെയാണ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തിയത്. റോഡ് ഉപരോധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.

×