New Update
Advertisment
എഴുത്തുകാരന്‍ സിവിക് ചന്ദ്രന് എതിരെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തു. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിലാണ് പരാതിക്ക് ആസ്പദമായ സംഭവം. പുസ്തക പ്രകാശനത്തിനായി ഒത്തുകൂടിയപ്പോള്‍ ആയിരുന്നു അതിക്രമമെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് നിരന്തരമായി ഫോണിലൂടെ എഴുത്തുകാരന്‍ ശല്യം ചെയ്‌തെന്നും പരാതിക്കാരി ആരോപിച്ചു. പട്ടികജാതിക്കാര്‍ക്ക് എതിരെയുള്ള അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം യുവതി വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രന്‍, വി ടി ജയദേവന്‍ എന്നിവര്‍ക്ക് എതിരെയായായിരുന്നു ആരോപണം.