Advertisment

മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ല: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

New Update

publive-image

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബ‌‌ഞ്ച് വ്യക്തമാക്കി.

മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡൈവർ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രിൽ പതിനാറിന് രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിൻറെ നിജസ്ഥിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോടതി ഡിജിപിയ്ക്ക് നിർദ്ദേശം നൽകി

Advertisment