വെടിയുണ്ട കാണാതായ സംഭവം; പ്രതിസ്ഥാനത്തുള്ള 11 പൊലീസുകാരോട് ഹാജരാകാൻനിർദ്ദേശം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 19, 2020

തിരുവനന്തപുരം: കേരള പൊലീസിന്‍റെ വെടിയുണ്ട കാണാതായ സംഭവത്തിൽ പ്രതികളോട് ഹാജരാകാൻ
നിർദ്ദേശം. 11 പൊലീസുകാരാണ് പ്രതിസ്ഥാനത്തുള്ളത്. ഇവർക്ക് പുറമെ എസ്എപി ക്യാമ്പിലെ മറ്റ്
ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തു.

കേസിന്‍റെ അന്വേഷണത്തിനായി ഐ ജി ശ്രീജിത്തിനെയാണ് ചുമതലപ്പെടുത്തിയത്. ഐജിയുടെ
മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ് കേസ് അന്വേഷിക്കും. രണ്ട് മാസത്തിനുള്ളിൽ അന്വേഷണംപൂർത്തിയാകും.

കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകൾ തള്ളി
ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തോക്കുകൾ കാണാതായിട്ടില്ലെന്ന
ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവച്ചു. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ്
ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

×