ന്യൂഡല്‍ഹി: സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതില്‍ പ്രതികരണവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണൻ ഗോപിനാഥ്. പൊലീസ് കേസെടുത്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം. അമിത് ഷാ നടത്തിയത് നല്ല നീക്കമാണ്. നിങ്ങള്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാം പക്ഷേ നിശബ്ദനാക്കാന്‍ കഴിയില്ല. ഇവിടെ ആരും നിങ്ങളെ ഭയക്കുന്നില്ലെന്നാണ് കണ്ണന്‍ ഗോപിനാഥിന്‍റെ മറുപടി.
/sathyam/media/post_attachments/pu79R4zuQ0zeuG8q2hRr.jpg)
കഴിഞ്ഞ ദിവസം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സർവീസ് തിരിച്ച് പ്രവേശിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൻ ഗോപിനാഥനോട് നിർദേശിച്ചിരുന്നു.
നിർദേശം തള്ളിയ കണ്ണൻ സർകാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാർ ആണെന്നും സിവിൽ സർവീസിലേക്ക് തിരിച്ച് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് കണ്ണന്‍ ഗോപിനാഥിനെതിരെ കേസെടുത്തത്. ഗുജറാത്തിലെ രാജ്‌കോട്ട് ഭക്തിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് കണ്ണന്‍ ഗോപിനാഥിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.