മധ്യപ്രദേശില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ക്ക് കൊറോണ; ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

New Update

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കൊറോണ. സാറ്റ്‌ന, ജബല്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിലവില്‍ ഇവരെ ജയിലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

Advertisment

publive-image

രണ്ട് പേരെ സാറ്റ്‌ന ജയിലിലും, ഒരാളെ ജബല്‍പൂര്‍ ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പ്രതികള്‍ക്കും കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി സാറ്റ്‌ന ജില്ല കളക്ടര്‍ അജയ് കട്ടെസാരി പറഞ്ഞു. തുടര്‍ന്നാണ് ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചത്. പരിശോധനയില്‍ കൊറോണ ബാധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു എന്നും കളക്ടര്‍ അറിയിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികള്‍ക്ക് മേല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രതികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സഹതടവുകാരെയും, പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

covid 19 lock down corona virus up police
Advertisment