/sathyam/media/post_attachments/88IkISgWx8qk4kD8rBlI.jpg)
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ നാളെ വീണ്ടും ചോദ്യംചെയ്യും. കവരത്തി പൊലീസ് നാളെ 10.30ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ലക്ഷദ്വീപ് എസ്പി ഓഫീസില്‍ ഐഷയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മുന്‍കൂര്‍ജാമ്യം തേടിയ ഐഷയോട് ഹൈക്കോടതിയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയാണ് കവരത്തി പൊലീസില്‍ പരാതി നല്‍കിയത്.
രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഐഷ സുല്‍ത്താന ചോദ്യംചെയ്യലിന് ഹാജരാകും മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചു, തെറ്റ് ചെയ്യാത്തിടത്തോളം കാലം നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.