/sathyam/media/post_attachments/3VtLTy7Q8tpeA6mrnTK3.jpg)
മലപ്പുറം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി തമിഴ്‌നാട്ടിലേക്ക് പോയ യുവതിയെ പോലീസ് രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശിനിയായ യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി തമിഴ്നാട് ദിണ്ടിഗലിലെത്തിയത്. പോലീസ് അന്വേഷണത്തിൽ യുവതിയുമായി ഇൻസ്റ്റഗ്രാമിൽ സൗഹൃദം സ്ഥാപിച്ചത് മലയാളി യുവാവാണെന്ന് കണ്ടെത്തി. ഇയാൾ വിവാഹിതനും കേരളത്തിൽ തന്നെ താമസിച്ച് വരുന്ന ആളാണെന്നും പോലീസ് കണ്ടെത്തി.
സ്വകാര്യ കമ്പനിയിലെ മാനേജർ എന്ന് പരിചയപ്പെടുത്തിയ സ്മിത് എന്നയാളെ തേടിയാണ് യുവതി മലപ്പുറത്ത് നിന്നും തമിഴ്‌നാട്ടിലെത്തിയത്. എന്നാൽ യുവാവ് നൽകിയ അഡ്രസ്സ് വ്യാജമായിരുന്നെന്ന് തമിഴ്‌നാട്ടിക്കെത്തിയപ്പോഴാണ് യുവതിക്ക് മനസിലായത്. തുടർന്ന് നാട്ടിലേക്ക് തിരിച്ച് വരാൻ പറ്റാതെ കുടുങ്ങി കിടക്കുകയായിരുന്നു. അതേസമയം വിവാഹിതയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഭർത്താവും വീട്ടുകാരും അറിയാതെയാണ് യുവതി കാമുകനെ കാണാനായി തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ചത്. യുവതിയെ കാണാതായതിന് പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് കേരളം വിട്ട് പോയതായി വിവരം ലഭിച്ച പോലീസ് തമിഴ്‌നാട് ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ പത്രങ്ങളിൽ യുവതിയെ കാണാനില്ലെന്ന് പരസ്യം ചെയ്തു. ഇതിനിടയിൽ അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയെ തിരിച്ചറിഞ്ഞ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാമുകനൊപ്പം ഒരുമിച്ച് ജീവിക്കുന്നതിനായാണ് യുവതി വീടുവിട്ടിറങ്ങിയത്. അഡ്രസ്സ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വേദസന്തൂരിലെ ഒരു വീട്ടിൽ അനാഥയാണെന്ന് പറഞ്ഞ് അഭയം തേടുകയായിരുന്നു. തുടർന്ന് സമീപത്തുള്ള സ്പിന്നിങ് കമ്പനിയിൽ ജോലിക്ക് കയറുകയും ജോലി ചെയ്ത് വരികയുമായിരുന്നു.