സഹറാൻപൂരിൽ ദൈനിക് ജാഗരൺ പത്രത്തിന്റെ ലേഖകനും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നിൽ മാലിന്യ നിക്ഷേപത്തെച്ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 18, 2019

ഉത്തർപ്രദേശ്: ഉത്തർപ്രദേശ് സഹറാൻപൂരിൽ ദൈനിക് ജാഗരൺ പത്രത്തിന്റെ ലേഖകൻ ആശിഷും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നിൽ മാലിന്യ നിക്ഷേപത്തെച്ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്.

ആശിഷിന്‍റെ അയൽവാസി മയ്പാൽ സിങ്ങാണ് ആക്രമണത്തിന് പിന്നിലെന്നും സഹാറൻപുർ ഡിഐജി ഉപേന്ദ്ര കുമാർ പറഞ്ഞു. ആശിഷിന്‍റെ ആറ് മാസം ഗർഭിണിയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

×