തെലങ്കാനയില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന 8900 കിലോഗ്രാം സ്ഫോടക ശേഖരം പിടികൂടി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, October 14, 2019

ഹൈദരാബാദ്: തെലങ്കാനയില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന 8900 കിലോഗ്രാം സ്ഫോടക ശേഖരം പിടികൂടി. പൊലീസും സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീമും നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രാത്രി വന്‍ സ്ഫോടക ശേഖരം പിടിച്ചെടുത്തത്.

വാഹനത്തിന്‍റെ ഡ്രൈവര്‍മാരായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെങ്കടേശന്‍, ശ്രവണ്‍ റെഡ്ഢി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

×