Advertisment

സ്‌കൂളിന് പുറത്ത് ഏഴു പേരെ വെട്ടിയശേഷം കുട്ടിയെ ബന്ദിയാക്കി; അക്രമിയെ വെടിവച്ച് കൊലപ്പെടുത്തി പൊലീസ്; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

New Update

publive-image

ബെയ്ജിങ്: കുട്ടിയെ ബന്ദിയാക്കിയ 56-കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ചൈനീസ് നഗരമായ കുന്‍മിങ്ങിലാണ് സംഭവം നടന്നത്. സ്‌കൂളിന് പുറത്ത് ഏഴു പേരെ വെട്ടിയശേഷമാണ് അക്രമി കുട്ടിയെ ബന്ദിയാക്കിയത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വാങ് എന്നയാള്‍ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ബന്ദിയാക്കിയ കുട്ടി പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

Advertisment