Advertisment

വിജിലന്‍സ്​ സംവിധാനം പ്രധാന വകുപ്പുകളില്‍ പൊലീസ്​ വേണമെന്ന്​ ശിപാര്‍ശ

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വ​കു​പ്പു​ക​ളി​ല്‍ പൊ​ലീ​സ്​ വി​ജി​ല​ന്‍​സ്​ സം​വി​ധാ​നം വേ​ണ​മെ​ന്ന്​ ശി​പാ​ര്‍​ശ. പ​ല വ​കു​പ്പു​ക​ളി​ലും ആ​ഭ്യ​ന്ത​ര വി​ജി​ല​ന്‍​സ്​ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന്​ വി​ജി​ല​ന്‍​സ്​ ഡ​യ​റ​ക്​​ട​ര്‍ എ​സ്. അ​നി​ല്‍​കാ​ന്ത്​ സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Advertisment

publive-image

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും യൂ​ണിയ​ന്‍ പ്ര​തി​നി​ധി​ക​ള്‍​ക്കു​മൊ​ക്കെ എ​തി​രെ​യു​ണ്ടാ​കു​ന്ന പ​രാ​തി​ക​ളി​ല്‍ വ്യ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​ന്‍ പ​ല​പ്പോ​ഴും ആ​ഭ്യ​ന്ത​ര വി​ജി​ല​ന്‍​സി​ന്​ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല വ​കു​പ്പു​ക​ളി​​െ​ല​യും ക്ര​മ​ക്കേ​ടു​ക​ളി​ല്‍ ന​ട​പ​ടി വ​രു​ന്നി​ല്ല.

പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം, ധ​ന​കാ​ര്യം ഉ​ള്‍​പ്പെ​ടെ വ​ലി​യ സാമ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ന്ന വ​കു​പ്പു​ക​ളി​ല്‍ പൊ​ലീ​സ്​ വി​ജി​ല​ന്‍​സ്​ സം​വി​ധാ​നം വേ​ണ​മെ​ന്നൂം ഡിൈ​വ.​എ​സ്.​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്​ ചു​മ​ത​ല ന​ല്‍​ക​ണ​മെ​ന്നു​മാ​ണ്​ ശി​പാ​ര്‍​ശ. ഇ​ത്​​ ​സ​ര്‍​ക്കാ​റി​ന്​ അ​ധി​ക​ബാ​ധ്യ​ത​യു​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ്​ വി​ജി​ല​ന്‍​സ്​ വി​ല​യി​രു​ത്ത​ല്‍. നി​ല​വി​ല്‍ കെ.​എ​സ്.​ഇ.​ബി, പി.​എ​സ്.​സി, ദേ​വ​സ്വം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​ണ്​ പൊ​ലീ​സ്​ വി​ജി​ല​ന്‍​സ്​ സം​വി​ധാ​ന​മു​ള്ള​ത്.

police vigilence5
Advertisment