പിണറായി പോലീസിന്റെ ജലപീരങ്കിക്ക് ലക്ഷ്യം തെറ്റി, യുവമോര്‍ച്ചയ്ക്ക് നേരെ പ്രയോഗിച്ചപ്പോള്‍ കൊണ്ടത് ലോട്ടറി ജീവനക്കാരിയായ വള്ളിയമ്മയ്ക്ക്; പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു

author-image
Charlie
Updated On
New Update

publive-image

കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ചയാണ് കളക്ടറേറ്റ് മാര്‍ച്ച്‌ നടത്തിയതെങ്കിലും ജലപീരങ്കിയുടെ പീഡനമേല്‍ക്കേണ്ടിവന്നത് ലോട്ടറി വില്‍പ്പനക്കാരി വള്ളിയമ്മാള്‍ക്ക്.

Advertisment

പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഉടന്‍ അപ്രതീക്ഷതമായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഈസമയം ഇതുവഴി നടന്നുപോയ നഗരത്തില്‍ ലോട്ടറി വില്‍ക്കുന്ന കാരാപ്പുഴ സ്വദേശി വള്ളിയമ്മാള്‍ ജലപീരങ്കിക്ക് മുന്നില്‍പ്പെടുകയായിരുന്നു.

ദൂരേയ്ക്ക് തെറിച്ച്‌ വീണ വള്ളിയമ്മാളിന് രക്ഷകരായത് സരമക്കാരും പൊലീസുമാണ്. വള്ളിയമ്മാളിനെ താങ്ങിയെടുത്ത യുമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിഞ്ഞു. അബദ്ധത്തിന് വള്ളിയമ്മാളിനോട് മാപ്പു പറഞ്ഞ പൊലീസ് ഒടുവില്‍ സ്വന്തം വാഹനത്തില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

Advertisment