Advertisment

രാവിലെ ഏഴുമണിയോടെ ഉറക്കം ഉണര്‍ന്ന് കാപ്പി കുടിച്ചു ; ക്ഷീണം കാരണം വീണ്ടും ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്റൂമിലേക്ക് പോയി ; എട്ടരയോടെ അന്വേഷിച്ച് ചെന്ന അമ്മ കാണുന്നത് പൊലീസുകാരിയായ മകളെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ; വിവാഹിതയായത് ആറുമാസം മുന്‍പ്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട : പോലീസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജാണ് (27) ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം എഴുമണിയോടെയാണ് ഹണി വീട്ടിലെത്തിയത്.

Advertisment

publive-image

രാവിലെ ഏഴുമണിയോടെ ഉറക്കം ഉണര്‍ന്ന് കാപ്പി കുടിച്ച ശേഷം ക്ഷീണം കാരണം വീണ്ടും ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്റൂമിലേക്ക് പോയതാണ്.

പിന്നീട് എട്ടരയോടെ മാതാവ് ചെന്ന് നോകുമ്പോള്‍ തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്. മരണകാരണം അറിവായിട്ടില്ല. ഹണിയുടെ ഭര്‍ത്താവ് കുണ്ടറ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥനാണ്. ആറുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

Advertisment