Advertisment

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും

New Update

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന്തുടങ്ങും. സംസ്ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ രംഗത്തിറങ്ങും. നിയമസഭാതെരഞ്ഞെടുപ്പിനായുള്ള ഫണ്ട് സമാഹരണവും ഇതൊടൊപ്പം നടത്തും.

Advertisment

publive-image

ഈ മാസം 31 വരെയാണ് ഗൃഹസന്ദർശനം തീരുമാനിച്ചിരിക്കുന്നത്. ലോകസഭാ തോൽവിക്ക് ശേഷം സിപിഎം നടത്തിയ ഭവനസന്ദർശനങ്ങൾ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ.

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും. സ്ഥാനാർഥി നിർണ്ണയത്തിനുള്ള മാനദണ്ഡവും യോഗത്തിൽ ചർച്ചയാകും.കർഷക സമരവും പാർലമെന്റ് ബജറ്റ് സമ്മേളനവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പിബി വിലയിരുത്തും.

politburea meeting today
Advertisment