Advertisment

ജനം ബദലുകൾ തേടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ മനസിലാക്കേണ്ടത്‌..

author-image
admin
New Update

2015 ഇൽ 1080+ സ്വതന്തർ ജയിച്ചിടത്ത്‌ 2020 ഇൽ 1800+ സ്വതന്ത്രരാണു പാരമ്പര്യപാർട്ടികളുടെ ശക്തിയെ പ്രാദേശികമായ്‌ വെല്ലുവിളിച്ച്‌ ജയിച്ചിരിക്കുന്നത്‌..

Advertisment

കിഴക്കമ്പലത്തിൽ നിന്നും ആരംഭിച്ച ജനകീയ മുന്നേറ്റമായ Twenty20 (TT) ഐക്കരനാടും കുന്നത്ത്‌ നാടും മഴവന്നൂരും ഭരിക്കാൻ പ്രാപ്തരായ്‌.. വെങ്ങോലയിൽ വ്യക്തമായ ഭൂരിപക്ഷവും ശക്തിയും തെളിയിക്കുന്നും ഉണ്ട്‌.

എന്താണു ഈ മാറ്റങ്ങൾക്ക്‌ കാരണം? പണവും പത്രാസും കാണിച്ച്‌ ജനങ്ങളെ വെറുതെ വിളിച്ച്‌ വോട്ട്‌ ചെയ്യിക്കാൻ ആണെങ്കിൽ അതിൽ ഏറ്റവും കേമന്മാർ നിലവിലെ പാരമ്പര്യ പാർട്ടികൾ ‌തന്നെയാണു. മുന്നണികൾ LDF ആയാലും UDF ആയാലും NDA ആയാലും കുറഞ്ഞത്‌ 6-7 രാഷ്ട്രീയ അടിത്തറയുള്ള പാർട്ടികളുടെ പിന്തുണയും, പണവും ബന്ധങ്ങളും, സാമുദായിക പിന്തുണയും തൊഴിലാളി പ്രസ്ഥാനങ്ങളുടെ വേരോട്ടവും, ഇവിടങ്ങളിൽ എല്ലാം വ്യക്തമായ്‌ അറിയുന്ന പാർട്ടി അംഗങ്ങൾ ഉണ്ടായിട്ടും അതെല്ലാം മറികടന്ന് സാധ്യമായ എല്ലാ വോട്ടുകളും നേടി വ്യക്തമായ ഭൂരിപക്ഷത്തിൽ ആണു സ്വതന്ത്ര ജനപ്രതിനിധികൾ ജയിക്കുന്നത്‌ എന്നതാണു വിലയിരുത്തേണ്ടത്‌.

Twenty20 (TT) ഒരു മാതൃക മാത്രമാണു. പഴകിയത്‌ പരീക്ഷിച്ച്‌ പരാജയപ്പെടുന്നതിലും നല്ലത്‌ മാറ്റത്തിന്റെ പുതിയ പരീക്ഷണം ആണു എന്ന ജനങ്ങളുടെ ഉറച്ച തീരുമാനം ആണത്‌. അല്ലെങ്കിൽ 90%ത്തിൽ അധികംസീറ്റും നേടി ഇത്ര വ്യക്തമായ വിജയം സാധ്യമല്ല. ജാതിയും മതവും അയാളുടെ വർഷങ്ങളുടെ നിലപാടും നോക്കാതെ ഇത്രയും കണിശമായ തീരുമാനം എടുക്കാൻ ഓരോ വോട്ടറെയും പ്രേരിപ്പിക്കുന്ന ഘടകമാണു ജനം ബദലുകൾ തേടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ മനസിലാക്കേണ്ടത്‌..

ഈ മാറ്റം Twenty20 (TT)യും മറ്റ്‌ പുതുമുഖ പാർട്ടികളും (സാമുദായിക പ്രീണന പാർട്ടികൾ ഒഴികെ) ആവർത്തിക്കാൻ അവസരം ജനങ്ങൾ പതുക്കെ നൽകിയാൽ അത്‌ നാട്ടിൽ രണ്ട്‌ വിധേന ഗുണങ്ങൾ ഉണ്ടാക്കും. പൊറൊട്ട്‌ രാഷ്ട്രീയ നാടകങ്ങളും കവലപ്രസംഗവും അല്ലാത്ത "യഥാർത്ഥ ജനസേവനവും വികസനവും" ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ നിലവിലെ വല്യേട്ടമ്മാർ മാറി തുടങ്ങും . അഥവാ അവർ അതിനു തയാറാകുന്നില്ലെങ്കിൽ ജനാധിപത്യമെന്ന ചൂലുമായ്‌ ജനം അവരെ തൂത്തു കളയും.

പ്രാദേശികമായ്‌ ജനം നേരിട്ട്‌ കൊണ്ട്‌ വരുന്ന ഈ മാറ്റങ്ങൾ ഗുണമാകുമ്പോൾ അത്‌ നിയമസഭാ തലത്തിലും പരീക്ഷിക്കാൻ അവർ തയ്യാറാകും. അവിടെ ജനാധിപത്യം ധന്യമാകും.

രാഷ്‌ട്രീയ ഗിമ്മിക്കുകളും അന്തർധാരകളും കസേരകളികളും അധികാര വടംവലികളും അനുകൂല മാധ്യമങ്ങളെ കൂട്ടുപിടിച് കുപ്രചരണങ്ങളും നടത്തുന്നവരെ കൊണ്ട്‌ തങ്ങൾക്ക് എന്ത്‌ ഗുണം എന്ന് ജനം ചോദിച്ച്‌ തുടങ്ങുന്നിടത്ത്‌ രാഷ്ട്രീയ പ്രതലങ്ങ്ളിൽ മാറ്റത്തിന്റെ കാറ്റ്‌ വീശുകയാണു.. ജനം ബദലുകൾ തേടുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക്‌ ഉറക്കം നഷ്ടപ്പെടുകയും നിലനിൽപ്‌ ചോദ്യമായ്‌ അവശേഷിക്കുകയും ചെയും, ജനാധിപത്യമാണല്ലോ, ജനങ്ങൾ തീരുമാനിക്കട്ടെ.

publive-image

ലേഖനം : മുബാറക്ക്‌ കാമ്പ്രത്ത്‌ , കുവൈത്ത്

political
Advertisment