സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ഏകദിന, ട്വന്റി20 കളില്‍ ഇനി കീറോണ്‍ പോളാര്‍ഡ് നയിക്കും. ജെയ്സണ്‍ ഹോള്‍ഡറെ മാറ്റിയാണ് പോളാര്‍ഡിനെ ഏകദിന ടീമിന്റെ നായകനാക്കിയത്.
Advertisment
ട്വന്റി20യില്‍ കാര്‍ലോസ് ബ്രാത്വൈറ്റിന്റെ പകരക്കാരനായാണ് പോളാര്‍ഡ് എത്തുന്നത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ ഹോള്‍ഡര്‍ നായകനായി തുടരും.
നിലവില്‍ പോളാര്‍ഡ് ഏകദിന ടീമിന്റെ ഭാഗം പോലുമല്ല. 2016ലാണ് പോളാര്‍ഡ് അവസാനമായി ഏകദിന മത്സരത്തില്‍ കളിച്ചത്.