Advertisment

ജ​യി​ല്‍ ത​ട​വു​കാ​ര​ന്‍റെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; നട്ടംതിരിഞ്ഞ് പു​തു​ച്ചേ​രി പോ​ലീ​സ്

New Update

പോ​ണ്ടി​ച്ചേ​രി: പു​തു​ച്ചേ​രി പോ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ ത​ട​വു​കാ​ര​ന്‍റെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും രാ​ജ് നി​വാ​സി​ലും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ്ഫോ​ട​ന​ങ്ങ​ള്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ന​മ്പ​ര്‍ ട്രേ​സ് ചെ​യ്ത​പ്പോ​ഴാ​ണ് കോ​ള്‍ വ​ന്ന​ത് ക​ലാ​പേ​ട്ടി​ലെ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നാ​ണെന്ന് വ്യക്തമായത്.

Advertisment

publive-image

ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നു ബോം​ബ് സ്ക്വാ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും രാ​ജ് നി​വാ​സി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

വ്യാ​ജ കോ​ളാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ജ​യി​ലി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ത​ട​വു​കാ​രി​ല്‍ നി​ന്ന് 11 ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

 

pondicheri bomb attack
Advertisment