പൊന്നാനി: "സ്ത്രീത്വം, സമത്വം, നിർഭയത്വം" എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ല്യു എഫ്) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പത്താമത് സ്ത്രീധനരഹിത സമൂഹ വിവാഹവും എട്ടാം വാർഷിക സമ്മേളനവും അരങ്ങേറുമെന്ന് വേദി ഭാരവാഹികൾ അറിയിച്ചു. എം ഇ എസ് പൊന്നാനി കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഉയരുന്ന ഒ കെ ഉമ്മർ നഗറിലായിരിക്കും സമൂഹ വിവാഹവും വാർഷിക സമ്മേളനവും .
/sathyam/media/post_attachments/1BUFOvctUattSWPZNfnG.jpg)
പരിപാടിയുടെ വിജയത്തിനായി ആവേശകരമായ പ്രവർത്തനങ്ങളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക സ്വാഗതസംഘം ഓഫീസ് പ്രവർത്തനം തുടങ്ങി. എം ഇ എസ് പൊന്നാനി കോളേജ് പ്രിൻസിപ്പൾ ഡോ: വി യു അമീറ ഓഫീസിന്റെ ഉദ്ഘടാനം നിർവ്വഹിച്ചു.
ചന്തപ്പടി എം എല്‍ എ ഓഫീസിന് മുൻവശമുളള പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
/sathyam/media/post_attachments/GnPMW3swjiV0WALETXZG.jpg)
സ്വാഗത സംഘം ചെയർപേഴ്സൺ ലത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ. അബ്ദുറഹ്മാൻ കുട്ടി, ഇ ഹൈദറലി മാസ്റ്റർ, രാജൻ തലക്കാട്ട് തുടങ്ങിയവര്‍ ആശംസകൾ നേർന്നു.
ജനറൽ കൺവീനർ ടി മുനീറ സ്വാഗതവും, റംല കെ പി നന്ദിയും പറഞു.