Advertisment

എം എസ് എസ് പൊന്നാനി യൂണിറ്റ് സംഘടിപ്പിക്കുന്ന അഖില കേരള ഖുർആൻ മത്സരങ്ങൾ ഡിസംബറിൽ

New Update

പൊന്നാനി: സാമൂഹ്യ സാംസ്കാരിക സംഘടനയായ എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി) പൊന്നാനി ഘടകം അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാനസിക വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്കായി എം എസ് എസ് പൊന്നാനി ഘടകം നടത്തി വരുന്ന ഹോപ്പ് സ്പെഷ്യൽ സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് "അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരം 2022" അരങ്ങേറുക.

Advertisment

publive-image

ഡിസംബർ മൂന്ന്, നാല് തിയ്യതികളിലായിരിക്കും ഖുർആൻ മത്സരങ്ങൾ. ഒക്ടോബർ ആദ്യവാരത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രത്യേക അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും താല്പര്യമുള്ളവർക്ക് ലഭ്യമാക്കും. കേരളത്തിൽ പ്രവർത്തിക്കുന്ന ഖുർആൻ സ്ഥാപനങ്ങൾ, അറബിക് കോളേജുകൾ തുടങ്ങിയ സ്ഥാപങ്ങൾക്ക് മത്സരം സംബന്ധിച്ച നോട്ടീസ് ഇതിനകം എത്തിച്ചിട്ടുണ്ട്.

പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് mssquranhifz2022@gmail.com / 9847054180, 9539570008 എന്നിവയിലൂടെ വിശദ വിവരങ്ങൾ ലഭിക്കും.

എം എസ് എസ് പൊന്നാനി ഘടകം സംഘടിപ്പിക്കുന്ന ആറാമത്തെ ഖുർആൻ പാരായണ - മനഃപാഠ മത്സരങ്ങളാണ് നടക്കാൻ പോകുന്നത്. 2002 ലായിരുന്നു ആദ്യത്തേത്. ഓരോ വർഷവും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധന ആവേശകരമാണെന്ന് സംഘാടകർ വിവരിച്ചു.

പരിപാടിയുടെ നടത്തിപ്പിനും വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവൽകരിച്ചിട്ടുണ്ട്. പൊന്നാനി മഖ്‌ദൂം മുത്തുകോയ തങ്ങൾ (ചെയർമാൻ), പ്രൊഫ. പി വി ഹംസ (ജനറൽ കൺവീനർ), യൂണിറ്റ് പ്രസിഡണ്ട് ഡോ. ടി കെ സലാഹുദ്ധീൻ (കൺവീനർ), ഡോ. ഹസ്സൻ ബാബു, ഐ എസ് എസ് സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ പി കെ അബ്ദുൽ അസീസ്, സി വി അബ്ദുള്ളക്കുട്ടി മാസ്റ്റർ (വൈസ് ചെയർമാന്മാർ) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വാഗതസംഘം.

ഹോപ്പ് സ്‌കൂൾ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വേറെയും വിക്ജ്ഞേയ, സാംസ്കാരിക, കലാ പരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisment