Advertisment

ഗാന്ധി ജയന്തി: പൊന്നാനി മാതൃ- ശിശു ആശുപത്രിയിൽ പി സി ഡബ്ല്യു എഫ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

New Update

പൊന്നാനി: മുൻ വർഷങ്ങളിലെന്ന പോലെ ഇത്തവണയും ഗാന്ധി ജയന്തി പി സി ഡബ്ലിയു എഫ് (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) സമുചിതമായി ആചരിച്ചു. പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ ശുചീകരണം നടത്തി കൊണ്ടാണ് പി സി ഡബ്ലിയു എഫ് താലൂക്ക് തല യജ്ഞത്തിന് തുടക്കം കുറിച്ചത്.

Advertisment

publive-image

പി സി ഡബ്ല്യു എഫ് ജനസേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണം ആശുപത്രി സൂപ്രണ്ട് ഡോ. ആശ ഉദ്ഘാടനം ചെയ്തു. ആശുപത്രി പി ആർ ഒ സൈനബ , നെഴ്സിംഗ് സൂപ്രണ്ട് ഇന്ദിര, ജനസേവന വിഭാഗം ചെയർമാൻ രാജൻ തലക്കാട്ട് , പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, അഷ്റഫ് നൈതല്ലൂർ, അസ്മാബി പി എ തുടങ്ങിയവർ സംബന്ധിച്ചു.

കൺവീനർ ടി വി സുബൈർ , പി സി ഡബ്ല്യു എഫ് മുൻസിപ്പൽ പ്രസിഡണ്ട് പി എം അബ്ദുട്ടി, ട്രഷറർ മുജീബ് കിസ്മത്ത്, ഉപാധ്യക്ഷ സബീന ബാബു , ഹനീഫ മാളിയേക്കൽ, എ പി ഫൈസൽ, നാരായണൻ തെക്കൂട്ട് (വട്ടംകുളം) റഹ്മത്ത് (വാർഡ് 20) ഫാത്തിമ സി (വാർഡ് 43) തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നല്‍കി.

Advertisment