പി സി ഡബ്ല്യു എഫ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നൂറ് കണക്കിന് പേർക്ക് പ്രയോജനകരമായി

New Update

പൊന്നാനി: പി സി ഡബ്ലിയു എഫ് (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) വനിതാ എട്ടാം വാർഷിക സമ്മേളന പ്രചരണാർത്ഥം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അരങ്ങേറി. ”സ്ത്രീത്വം, സമത്വം, നിർഭയത്വം" എന്ന മുഖവാക്യത്തോടെ ഡിസംബർ 31, ജനുവരി ഒന്ന് (ശനി, ഞായർ) തിയ്യതികളിൽ പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഒരുക്കുന്ന ഒ കെ ഉമ്മർ നഗറിലാണ് വാർഷികാഘോഷം.

Advertisment

publive-image

പി സി ഡബ്ല്യു എഫ് ഹെൽത്ത് ആൻറ് ഫാമിലി ഡവലപ്പ്മെന്റ് കൗൺസിൽ (എച് എഫ് ഡി സി) നടുവട്ടം ശ്രീ വത്സം ആശുപത്രിയുടെയും (എസ് ഐ എം എസ്) അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഐ എസ് എസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ കാലത്ത് ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു സൗജന്യ മെഡിക്കൽ ക്യാമ്പ്. മുന്നൂറ്റി അമ്പതോളം പേർ പരിശോധനയ്ക്ക് എത്തിയ മെഗാ ക്യാമ്പിൽ ക്യാൻസർ സാധ്യതാ നിർണ്ണയം, ഓർത്തോ, ദന്ത, ഇ എൻ ടി, നേത്ര, ജനറൽ വിഭാഗങ്ങളെല്ലാം പ്രവർത്തന നിരതമായിരുന്നു.

ഐ എം എ സെൻട്രൽ കൗൺസിൽ അംഗം ഡോ: കെ വി പുഷ്പാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ചു. അഭിലാഷ് ആചാരി മുഖ്യ പ്രഭാഷണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, ഇ പി രാജീവ് , ലത ടീച്ചർ, അസ്മാബി പി എ , ഡോ: റഹ്മത്ത് , അഷ്റഫ് നെയ്തല്ലൂർ, പ്രണവം പ്രസാദ്, ജഹീർ തുടങ്ങിയവർ സംസാരിച്ചു. കെ പി അബ്ദുറസാഖ് സ്വാഗതവും , സി സി മൂസ്സ നന്ദിയും പറഞ്ഞു.

publive-image

ഡോ: നഹാസ്, ഡോ, ഗോഡ്വിൻ, ഡോ: രാജ, ഡോ: ആതിര, ഡോ : സമീറ , ഡോ: പ്രസീത , ഡോ: ശബ്നം തുടങ്ങിയവർ ആരോഗ്യ പരിശോധനകൾക്കും ഉപദേശ നിർദേശങ്ങൾക്കും നേതൃത്വം നല്‍കി.

അബ്ദുട്ടി പി എം, ടി വി സുബൈർ, ശാരദ ടീച്ചര്‍, അബ്ദുല്ല തീഫ് കളക്കര, സുബൈദ പോത്തനൂർ.നാരായണൻ മണി (പൊന്നാനി നഗരസഭ) ആയിശ ഹസ്സൻ (ആലംങ്കോട്) ഹൈദറലി മാസ്റ്റർ (മാറഞ്ചേരി) മോഹനൻ പാക്കത്ത് (വട്ടംകുളം) സുജീഷ് നമ്പ്യാർ (കാലടി) ഹിഫ്സുറഹ്മാൻ (എടപ്പാൾ) അഷ്റഫ് മച്ചിങ്ങൽ (പെരുമ്പടപ്പ്) അബ്ദുൽ അസീസ് പി എ (യു എ ഇ ) തുടങ്ങിയവർ പിന്നയിൽ സജീവമായിരുന്നു.

publive-image

സബീന ബാബു , അബ്ദുൽ ഗഫൂർ അൽഷാമ, ഹനീഫ മാളിയേക്കൽ, ഖദീജ ടീച്ചർ, മുജീബ് കിസ്മത്ത്, മുത്തു ആർ വി, മാലതി വട്ടംകുളം,ഖൈറുന്നിസ പാലപ്പെട്ടി, സുഹ്റ ബാനു , ഉമ്മു സൽമ, സതീദേവി, ഫാത്തിമ സി, ഷക്കീല എൻ വി, ബുഷറ വി,ബാബു എലൈറ്റ്, ഫൈസൽ തുടങ്ങിയവർ ക്യാമ്പ് നടപടികൾക്ക് നേതൃത്വം നൽകി.

Advertisment