ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
പൊന്നാനി: വിശ്വ പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥാപകനും സ്വൂഫീവര്യനുമായ ശ്ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം കാലഘട്ടത്തിൻ്റെ നവോത്ഥാന നായകനായിരുന്നെന്ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ പറഞ്ഞു. ശൈഖ് മഖ്‌ദൂമിന്റെ 516-ാം ആണ്ടുനേർച്ച വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
സ്വാഗത സംഘം ഭാരവാഹികൾ:
ചെയർമാൻ - വലിയ ജുമുഅത്ത് പള്ളി ഇമാം അബ്ദുല്ല ബാഖവി ഇയ്യാട്
ജനറൽ കൺവീനർ - എം അബ്ദുറഹ്മാൻ കുട്ടി മുസ്ലിയാർ
ട്രഷറർ - ഇ കെ സിദ്ദീഖ് ഹാജി
മാനേജർ കുഞ്ഞിമുഹമ്മദ് സാഹിബ് അധ്യക്ഷത വഹിച്ചു. പൊന്നാനി മഖ്‌ദൂം എം പി മുത്തുക്കോയ തങ്ങൾ, വി സെയ്തുമുഹമ്മദ് തങ്ങൾ, ഇമാം അബ്ദുല്ല ബാഖവി ഇയ്യാട്, കെ എം മുഹമ്മദ് ഖാസിം കോയ,
ഇ കെ സിദ്ദീഖ് ഹാജി തുടങ്ങിയവർ സംസാരിച്ചു.