പൊന്നാനി: കേരളത്തിന് അറബി സർവ്വകലാശാല വേണമെന്നും അതിന് അനുയോജ്യമായ സ്ഥലം പൊന്നാനിയാണെന്നും സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു. ഹെവൻസ് പ്രീ സ്കൂൾ പൊന്നാനി സംഘടിപ്പിച്ച അറബിക് ദിന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി മഖ്‌ദൂം മുത്തുക്കോയ തങ്ങൾ മുഖ്യ അതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സി വി ജമീല ടീച്ചർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. തൃക്കാവ് ഹയർ സെക്കന്ററി സ്കൂൾ അറബി അധ്യാപിക സഫാന ടീച്ചർ , തൃക്കാവ് ഹൈസ്കൂൾ അറബി അധ്യാപകൻ റാശിദ് , തൃക്കാവ് പി ടി എ പ്രസിഡന്റ് ജയപ്രകാശ് ,ഹെവൻസ് സെക്രട്ടറി സൗദ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ തൃക്കാവ് ജി എച് എസ് എസിൽ നിന്ന് അറബി ഭാഷയിൽ മികവ് തെളിയിച്ച മുഹമ്മദ് മർസൂഖ്, മുഹമ്മദ് മുസവ്വിർ , അസീം അഹമ്മദ് എന്നീ വിദ്യാർത്ഥികൾക്കുള്ള ഹെവൻസ് നൽകുന്ന ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കഞ്ഞുങ്ങളുടെ കലാപരാപാടികളും എക്സിബിഷനും സംഘടിപ്പിച്ചു.
ഹെവൻസ് പൊന്നാനി ഡയറക്ടർ അബ്ദുറഹ്മാൻ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. ഹെവൻസ് പൊന്നാനി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആമിനാബി ടീച്ചർ സ്വാഗതവും പ്രിൻസിപ്പാൾ ബുശ്റ ടീച്ചർ നന്ദിയും പറഞ്ഞു.