കഴിഞ്ഞ വർഷം ഈ ദിവസമായിരുന്നു അദ്ദേഹം എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചത്; ‘ചന്ദ്രലേഖ’ നടിയുടെ ത്രോബാക്ക് ഫോട്ടോ

ഫിലിം ഡസ്ക്
Friday, May 29, 2020

ഭർത്താവ് നവാബ് ഷായോടുമൊത്തുള്ള ത്രോബാക്ക് ഫോട്ടോ പോസ്റ്റ് ചെയ്ത് നടി പൂജാ ബത്ര. പൂജയ്ക്കു മുന്നിലായി പ്രൊപ്പോസ് ചെയ്യാനെന്ന വണ്ണം നിൽക്കുന്ന നടനും ഭർത്താവുമായ നവാബിന്റെ ഫോട്ടോയാണ് പൂജ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് എന്റെ ഭർത്താവ് നവാബ് ഷാ അദ്ദേഹത്തിന്റെ കുടുംബത്തിന് മുന്നിൽ വെച്ച് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചത് എന്ന് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അവർ അടിക്കുറിപ്പും നൽകിയത് കാണാം. ഇതിനകം ആരാധകർ ഈ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു.

ഇതിനൊപ്പം നവാബ് ഷായുടെ കഴി‍ഞ്ഞ ഒക്ടോബറിൽ അന്തരിച്ച അമ്മയെക്കുറിച്ചും പൂജ ഓർമകൾ പങ്കുവെച്ചു. നവാബും പൂജയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷമായിരുന്നു നടന്നത്. ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഈദിന്റെ ദിവസവും ഇരുവരും കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

നവാബുമായുള്ള ബന്ധത്തെക്കുറിച്ച് പൂജ പറഞ്ഞത് ഇങ്ങനെ; ഞങ്ങൾ ഇരുവരും ജീവിതത്തിലെ ഏതാണ്ട് കൃത്യമായ സമയത്താണ് കണ്ടുമുട്ടിയതെന്ന് തോന്നുന്നു. ഇമോഷണലായും മറ്റും ഞങ്ങൾ ഒരേ സ്പേസിലാണ് നിലനിൽക്കുന്നത്.

നേരത്തെ സോനു എസ് അഹ്ലുവാലിയയുമായുള്ള പൂജയുടെ വിവാഹമോചനം 2011 ൽ ആണ് നടന്നത്. 1993 ൽ ഫെമിന മിസ് ഇന്ത്യയായി ആണ് മോഡലിംങിലൂടെ പൂജ സിനിമയിലെത്തിയത്. മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് ഈ നടി. മലയാളത്തിലെ എണ്ണം പറഞ്ഞ രണ്ട് ഹിറ്റുകളായ പ്രിയദർശന്റെ മേഘത്തിലും ചന്ദ്രലേഖയിലും ഇവർ നായികയായിരുന്നു. ചന്ദ്രലേഖയിലെ അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പോ കല്യാണം എന്ന പൂജ തകർത്താടിയ പാട്ടുരം​ഗങ്ങളെല്ലാം ഇന്നും മലയാളി സിനിമാസ്വാദകരുടെ മനസിലുണ്ട്.

×