ഹൈ​ദ​രാ​ബാ​ദ്: ചെറുപ്രായത്തില്‍ തന്നെ ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ ആ​റു കൊ​ടു​മു​ടി​ക​ള്‍ കീഴടക്കിയിരിക്കുകയാണ് ഹൈ​ദ​രാ​ബാ​ദു​കാ​രി മാ​ള​വ​ത്ത് പൂര്‍ണ എന്ന പെണ്‍കുട്ടി.
/sathyam/media/post_attachments/wOpg8Li0JzxYsPe09NgN.jpg)
അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലെ മൗ​ണ്ട് വി​ന്‍​സ​ന്‍ മാ​സി​ഫ് കൊ​ടു​മു​ടി (4987 മീ​റ്റ​ര്‍) കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഡി​സം​ബ​ര്‍ 26നാ​ണ് വി​ന്‍​സ​ന്‍ മാ​സി​ഫി​ന്‍റെ നെ​റു​ക​യി​ല്‍ 18 വ​യ​സു​കാ​രി​യാ​യ പൂ​ര്‍​ണ എ​ത്തി​യ​ത്.
2014ല്‍ ​എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പെ​ണ്‍​കു​ട്ടി​യെ​ന്ന ബ​ഹു​മ​തി ബ​ഹു​മ​തി​യും പൂ​ര്‍​ണ​യ്ക്കു സ്വന്തമായിരുന്നു. 13 വ​ര്‍​ഷ​വും 11 മാ​സ​വും മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു പൂ​ര്‍​ണ എ​വ​റ​സ്റ്റി​ന്‍റെ നെ​റു​ക​യി​ല്‍ എ​ത്തി​യ​ത്.
കി​ളി​മ​ഞ്ചാ​രോ (ആ​ഫ്രി​ക്ക, 2016), മൗ​ണ്ട് എ​ല്‍​ബ്ര​സ് (യൂ​റോ​പ്പ്, 2017), മൗ​ണ്ട് അ​കോ​ന്‍​കാ​ഗ്വ (തെ​ക്കേ അ​മേ​രി​ക്ക 2019), ഓ​ഷ്യാ​ന മേ​ഖ​ല​യി​ലെ മൗ​ണ്ട് കാ​ര്‍​ട്സ്നെ​സ് (2019) എ​ന്നി​വ​യും പൂ​ര്‍​ണ കാ​ല്‍​കീ​ഴാ​ക്കി.
തെ​ലു​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് ജി​ല്ല​ക്കാ​രി​യാ​ണ് പൂ​ര്‍​ണ. ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളാ​യ ദേ​വ്ദാ​സി​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​ണ് പൂ​ര്‍​ണ. ഗ്ലോ​ബ​ല്‍ എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് യു​എ​സി​ലെ മി​ന​സോ​ട്ട സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബി​രു​ദ​പ​ഠ​നം ന​ട​ത്തു​ക​യാ​ണു പൂ​ര്‍​ണ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us