പൂര്‍ണിമയെക്കുറിച്ച്‌ പരാതിയുമായി മല്ലിക; മഞ്ജു വാര്യര്‍ക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രം

ഫിലിം ഡസ്ക്
Tuesday, March 9, 2021

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും മരുമക്കളില്ല, നാല് മക്കളാണ്. അത്രയ്ക്ക് അടുപ്പമാണ് മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും ഭാര്യമാരുമായി മല്ലികയ്ക്കുള്ളത്. പൂര്‍ണിമയാകട്ടെ എപ്പോഴും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.

ഇക്കുറി പൂര്‍ണിമയും മല്ലികയും ഒന്നിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ ഒരു ലൈവ് വന്നിരിക്കുകയാണ്. മല്ലികയോട് എല്ലാവര്‍ക്കും ചോദിക്കാനുള്ള ചോദ്യങ്ങള്‍ പൂര്‍ണിമ പറഞ്ഞുകൊടുക്കുകയും മല്ലിക ഉത്തരം നല്‍കുകയും ചെയ്യുന്നു. വനിത ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇത്. ഇതിനിടെ രസകരമായൊരു ചോദ്യം എത്തി. “പൂര്‍ണിമ എപ്പോഴെങ്കിലും അമ്മയെ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ?” എന്നായിരുന്നു ചോദ്യം. രസകരമായിരുന്നു ഇതിന് മല്ലികയുടെ ഉത്തരം.

“ഓണത്തിനും ക്രിസ്മസിനും സമ്മര്‍ വെക്കേഷനുമെല്ലാം മക്കളുമായി ലോകം ചുറ്റാന്‍ പോകും. ഒരു നാല് ദിവസം തിരുവനന്തപുരത്ത് അമ്മയോടൊപ്പം വന്നിരിക്കാന്‍ പറഞ്ഞാല്‍ അവള്‍ക്ക് സമയമില്ല,” പൂര്‍ണിമയ്ക്ക് വലിയ തിരക്കാണെന്നും അതിനിടയില്‍ അമ്മയെ വന്ന് കാണാറില്ലെന്നും മല്ലികയുടെ സ്നേഹത്തില്‍ പൊതിഞ്ഞ പരിഭവം. എന്നാല്‍ അമ്മ വെറുതെ പറയുന്നതാണെന്നും ഞാന്‍ വരുന്നതിനു പകരം കൂടി ഇന്ദ്രന്‍ വരാറില്ലേയെന്നും പൂര്‍ണിമ തിരിച്ചു ചോദിച്ചു. എന്നാല്‍ എനിക്കെന്റെ മക്കളെ കാണണ്ട, അവരെ കുറേ കാലം കണ്ട് ബോറടിച്ചതാണെന്നും മരുമക്കളെയും പേരക്കുട്ടികളേയും കണ്ടാല്‍ മതിയെന്നുമായിരുന്നു മല്ലികയുടെ മറുപടി.

പൂര്‍ണിമയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജുവാര്യരും മല്ലിക സുകുമാരനോട് ഒരു രസികന്‍ ചോദ്യം ചോദിച്ചു. എങ്ങനെയാണ് ഈ നര്‍മബോധം മല്ലിക സുകുമാരന്‍ കാത്തുസൂക്ഷിക്കുന്നത് എന്നായിരുന്നു മഞ്ജുവാര്യര്‍ക്ക് അറിയേണ്ടത്.

താന്‍ കുട്ടിക്കാലം മുതല്‍ ഇങ്ങനെയാണ്.മറ്റുള്ളവരുടെ കൂടെക്കൂടുമ്ബോള്‍ സീരിയസായി എന്തിനാണ് രസം കളയുന്നത്.ചിരിക്കാനല്ലേ എല്ലാവര്‍ക്കും ഇഷ്ടം.ചിരി ആരോഗ്യത്തിനും ആയുസിനും നല്ലതാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

×