ഫ്രാന്‍സീസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും. എന്ന് റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ടാതിഥിയാകാനും സാധ്യത. പോപ്പ് കേരളത്തിലുമെത്തും !

ജെ സി ജോസഫ്
Wednesday, February 19, 2020

ഡല്‍ഹി : ആഗോള കത്തോലിക്കാ സഭയുടെ അധിപന്‍ പോപ്‌ ഫ്രാന്‍സീസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും എന്ന് റിപ്പോര്‍ട്ട്. 2021 ലെ റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍പാപ്പ ആയിരിക്കും വിശിഷ്ടാതിഥി എന്നാണ് സൂചന. പോപ്പിന്‍റെ സന്ദര്‍ശനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും പറയുന്നു.

ഇന്ത്യാ സന്ദര്‍ശനത്തിനിടെ പോപ്പ് കേരളവും സന്ദര്‍ശിക്കും. കേരളത്തില്‍ സീറോമലബാര്‍ സഭയുമായി ബന്ധപ്പെട്ട സുപ്രധാന ചടങ്ങില്‍ പോപ്പ് സംബന്ധിക്കും. സഭയ്ക്ക് പാത്രിയാര്‍ക്കീസ് പദവി  നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം ഈ ചടങ്ങില്‍ വച്ച് പോപ്പ് നിര്‍വ്വഹിക്കാനാണ് സാധ്യത.

കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ അഥവാ മലബാർ സുറിയാനി കത്തോലിക്കാ സഭ. കത്തോലിക്കാ സഭയുടെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ്.

×