New Update
/sathyam/media/post_attachments/E0WGUaQhUqBmcNZRLJn8.jpg)
റോം: സ്വവര്‍ഗ ബന്ധങ്ങളെ അനുകൂലിച്ച് ചരിത്രപരമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബ ജീവിതത്തിന് അവകാശമുണ്ട്. സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കണം. സ്വവര്‍ഗാനുരാഗികളും ദൈവത്തിന്‍റെ മക്കളാണെന്നും മാര്‍പാപ്പ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം.
Advertisment
എല്‍.ജി.ബി.ടി. വിഭാഗത്തിന് പരിഗണന നല്‍കുന്നതിനെക്കുറിച്ച് മാര്‍പാപ്പ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. അവര്‍ക്ക് സംരക്ഷണം ലഭിക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് മാര്‍പാപ്പ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം മാര്‍പാപ്പ തന്നോട് നേരിട്ട് പറഞ്ഞുവെന്നാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍ അവകാശപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us